‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

SPECIAL

spot_img

അന്തരീക്ഷത്തിൽ ആകാശച്ചുഴി ഉണ്ടാകുന്നതിന് പിന്നിൽ

എന്താണ് ആകാശച്ചുഴി ? കഴിഞ്ഞ ദിവസം സിംഗപ്പൂർ എയർലൈൻസിൻ്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ നിരവധി ആളുകളുടെ മനസ്സിലേക്ക് ഇരച്ചെത്തിയ ചോദ്യമാണിത്. വിമാനയാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണൊ ആകാശച്ചുഴി. പഠനങ്ങൾ പറയുന്നത്...

പ്രായം വെറും നാല് മാസം മാത്രം! 120 വസ്തുക്കൾ തിരിച്ചറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കി അത്ഭുത ബാലിക

പ്രായത്തിനപ്പുറമുള്ള കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് റെക്കോർഡുകൾ നേടുന്നവർ നിരവധിയാണ്. അക്കൂട്ടത്തിൽ വളരെ പ്രത്യേകതകൾ ഉള്ള ഒരാളെയാണ് നാം പരിചയപ്പെടാൻ പോകുന്നത്. വെറും നാല് മാസം മാത്രമാണ് പ്രായമെങ്കിലും 120 വസ്തുക്കൾ തിരിച്ചറിഞ്ഞ്...

നൂറ്റാണ്ടുകളുടെ കഥ പറഞ്ഞ് പേർഷ്യൻ പരവതാനി

കൈകൊണ്ട് നിർമ്മിച്ച പുരാതന പേർഷ്യൻ പരവതാനി, അപൂർവ്വങ്ങളിൽ അപൂർവ്വം! വിലയെത്രയെന്നോ 10 മില്യൺ ദിർഹം. ദുബായിലെ ഏറ്റവും വിലയേറിയ പരവതാനികളിൽ ഒന്നെന്ന ബഹുമതി നേടിയിരിക്കുകയാണ് 10 മില്യൺ ദിർഹം വിലമതിക്കുന്ന പുരാതന പേർഷ്യൻ...

കേരളം കണ്ട 2023

സംഭവ ബഹുലമായ ഒരു വർഷമാണ് പടിയിറങ്ങുന്നത്. വലിയ നേട്ടങ്ങളും കോട്ടങ്ങളും അടയാളപ്പെടുത്തിയ വർഷം. കേരളം ഇതുവരെ കാണാത്ത, കേൾക്കാത്ത വാർത്തകളും മലയാളി മനസ്സിനെ വേദനിപ്പിച്ച വേർപാടുകളും 2023 കൂടെക്കൂട്ടി. പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ 2023ൽ...

2023ലെ ലോകം, ഒരു തിരിഞ്ഞുനോട്ടം

പുതിയ വർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. ശാന്തമായി ആരംഭിച്ച ജനുവരിയിൽ നിന്ന് ലോകത്തിൻ്റെ നിലനിൽപ്പിനായി ലോകരാജ്യങ്ങൾ കോപ് 28 ഉച്ചകോടിയിലൂടെ ഒരുമിച്ച 365 ദിവസങ്ങൾ. 2023 കടന്നുപോകുമ്പോൾ ലോകം മറക്കാനാഗ്രഹിക്കുന്നതും ഓർക്കാനിഷ്ടപ്പെടുന്നതുമായ...

ഡിസംബറിൽ ആഘോഷമില്ല, വിചിത്രമാണ് ജനുവരിയിലെ ക്രിസ്തുമസ്

ലോകം ക്രിസ്തുമസ് കാലത്തേക്ക് എത്തുമ്പോൾ ഒരിക്കൽ കൂടി ചർച്ചയാവുകയാണ് എത്യോപ്യ എന്ന ആഫ്രിക്കൻ രാജ്യം. വിചിത്രമായ ജീവിതരീതിയും പുരാതന കലണ്ടറും ഒക്കെയാണ് എത്യോപ്യയെ വെത്യസ്തമാക്കുന്നത്. ലോകരാജ്യങ്ങൾ 2023ൻ്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ എത്യോപ്യ...
spot_img