‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാഗമായി എമിറേറ്റിലെ ചില റോഡുകൾ കുറച്ച് സമയം അടച്ചിടുമെന്ന് ദുബായ്...
പുതുതലമുറയിലെ സിനിമ സംവിധായകർക്ക് തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള കാലമാണിതെന്നും മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാത്തത് ആരും...
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്ന കയ്യെഴുത്ത് പ്രതികളാണ് പ്രദർശനത്തിലുളളത്. പഴയ ഗൾഫ്...
ദുബായ് റൈഡിന്റെ ഭാഗമായി നവംബർ 10-ന് മെട്രോയുടെ സമയം നീട്ടി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 10 ഞായറാഴ്ച പുലർച്ചെ 3...
ഷാർജ അന്തർദേശീയ പുസ്തക മേളയിലെ മികച്ച അന്തർദേശീയ പ്രസാധകനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ...
പത്ത് ലക്ഷം ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയുമായി യുഎഇ. മൈക്രോസോഫ്റ്റുമായി കൈകോർത്താണ് പരിശീലനം നടത്തുന്നത്. ദൈനംദിന ജോലികള്‍ക്ക് അനുയോജ്യമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തുകയും...