നൂറ്റാണ്ടുകളുടെ കഥ പറഞ്ഞ് പേർഷ്യൻ പരവതാനി

Date:

Share post:

കൈകൊണ്ട് നിർമ്മിച്ച പുരാതന പേർഷ്യൻ പരവതാനി, അപൂർവ്വങ്ങളിൽ അപൂർവ്വം! വിലയെത്രയെന്നോ 10 മില്യൺ ദിർഹം. ദുബായിലെ ഏറ്റവും വിലയേറിയ പരവതാനികളിൽ ഒന്നെന്ന ബഹുമതി നേടിയിരിക്കുകയാണ് 10 മില്യൺ ദിർഹം വിലമതിക്കുന്ന പുരാതന പേർഷ്യൻ പരവതാനി. ബുർജ് അൽ അറബ് ഹോട്ടലിലാണ് ഈ മാസ്റ്റർപീസ് ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

1800കളിൽ രാജാക്കന്മാർ ഉപയോ​ഗിച്ചിരുന്ന വിശേഷപ്പെട്ട കാർപ്പെറ്റുകളുടെ അപൂർവ്വ ശേഖരമാണ് ബുർജ് അൽ അറബ് ഹോട്ടലിൽ കാണാൻ കഴിയുന്നത്. ഈ പരവതാനികളിൽ ചിലത് ഒരിക്കൽ പഴയ രാജകുടുംബങ്ങൾ കമ്മീഷൻ ചെയ്തിരുന്നു. ഈ ഹെറിറ്റേജ് കാർപെറ്റിന് പേർഷ്യയിലെ അഞ്ച് തലമുറകളുടെ കഥ പറയാനുണ്ട്.

കൈ ഒപ്പ് പതിഞ്ഞ പേർഷ്യൻ കാർപ്പെറ്റ്

10 മില്യൺ ദിർഹത്തിന്റെ പരവതാനിയ്ക്ക് ചില പ്രത്യേകതകൾ ഉണ്ടെന്ന് പറയുകയാണ് ഹെറിറ്റേജ് കാർപെറ്റിന്റെ വൈസ് ചെയർമാൻ അഫ്ഷിൻ ഗാൻബാരിനിയ. “ഈ പരവതാനി പ്രത്യേക ഓർഡറിലാണ് നിർമ്മിച്ചിരിക്കുന്നത്. മുകളിൽ ഒരു വലിയ ഒപ്പ് ഉണ്ട്, അത് നിർമ്മിച്ച വ്യക്തിയുടെ പേര് പരാമർശിക്കുന്നതാണ് ഈ ഒപ്പെന്ന് “ അഫ്ഷിൻ ഗാൻബാരിനിയ വ്യക്തമാക്കി. ഈ പരവതാനി നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്നും അതിന്റെ വലുപ്പവും രൂപകൽപ്പനയും നിറവും അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ പേർഷ്യൻ കാർപ്പെറ്റിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഈ കാർപ്പെറ്റിലൂടെ ആളുകൾ നടക്കുകയും ഇരിക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. എന്നിട്ടും എല്ലാ കാലത്തും ഒരേ അവസ്ഥയാണ്, ഈ കാർപ്പെറ്റുകൾ അറ്റകുറ്റപ്പണികൾ ആവശ്യമില്ല. ഒന്നിലധികം നെയ്ത്തുകാരെ ഉപയോഗിച്ച് ഇത് നെയ്തെടുക്കാൻ ഏഴ് വർഷത്തോളമെടുത്തുകാണുമെന്നാണ് അഫ്ഷിൻ ഗാൻബാരിനിയ പറയുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിലും ലോകമെമ്പാടുമുള്ള മറ്റ് ചരിത്ര പ്രാധാന്യമുള്ള കൊട്ടാരങ്ങളിലും കാണപ്പെടുന്നവയുമായി ഈ കാർപ്പെറ്റിന് സാമ്യം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മായാത്ത കളർകൂട്ട്

“ടെംപ്ലേറ്റ് ഉപയോഗിക്കാതെ നെയ്ത്തുകാര് അവരുടെ മനസ്സ് ഉപയോഗിച്ചു,” നിർമ്മിച്ചതാണ് ഈ കാർപ്പെറ്റുകളെന്ന് അഫ്ഷിൻ പറയുന്നു. “ഈ പരവതാനിയുടെ വലുപ്പം ഏകദേശം 6 മുതൽ 4 മീറ്റർ വരെയാണ്. കാർപ്പെറ്റിൽ ഉപയോ​ഗിച്ചിരിക്കുന്ന ചുവപ്പ് നിറം ഒരു പ്രത്യേക വിത്തിൽ നിന്ന് രൂപപ്പെടുത്തി എടുത്തതാണ്. വർഷങ്ങൾക്ക് ശേഷവും നിറങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ചെമ്മരി ആടുകളുടെ കമ്പിളിയിൽ നിന്ന് സൂക്ഷ്മമായി മുറിച്ചതും കൈകൊണ്ട് നൂൽനൂറ്റുമാണ് ഈ കാർപ്പെറ്റിന്റെ നിർമ്മാണം. പച്ചക്കറികളിൽ നിന്ന് ഉപയോ​ഗിച്ച പ്രകൃതിദത്തമായ ചായങ്ങൾ . കൂടാതെ കാർപ്പെറ്റ് നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന വെള്ളം പോലും ഫോസിൽ ഇന്ധനങ്ങളില്ലാതെ വിവിധ മരക്കൂട്ടുകൾ ചേർത്ത് തിളപ്പിച്ചെടുത്തവയുമാണ്.

പഴയ കാലഘട്ടത്തിലെ ദൃശ്യങ്ങൾ ഉൾക്കൊണ്ടതാണ് ഈ പരവതാനികളുടെ സങ്കീർണ്ണമായ പാറ്റേണുകൾ. കമ്പിളി, പട്ട് എന്നിവയിൽ നിന്ന് നിർമ്മിച്ചിരിക്കുന്നതാണ്ഈ പേർഷ്യൻ പരവതാനികൾ. 1841-ൽ ഗൻബാരിനിയ കുടുംബം അവരുടെ പരവതാനി വിൽപ്പന ബിസിനസ്സ് ആരംഭിക്കുകയും നാല് പതിറ്റാണ്ട് മുമ്പ് ദുബായിൽ തങ്ങളുടെ ഉദ്ഘാടന സ്റ്റോർ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവിൽ, ഹെറിറ്റേജ് കാർപെറ്റിന് 30 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്, 85 ഷോറൂമുകളും ബോട്ടിക്കുകളും ഉൾപ്പെടുന്നു. കൈകൊണ്ട് നിർമ്മിച്ച പരവതാനികളും മെഷീൻ നിർമ്മിത പരവതാനികളും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. കൈകൊണ്ട് നിർമ്മിച്ച പരവതാനികൾ കോട്ടം തട്ടാതെ നൂറ്റാണ്ടുകളോളം ഉപയോ​ഗിക്കാൻ കഴിയുന്നവയാണ്. പരവതാനിയുടെ ഭംഗി ആശ്രയച്ചിരിക്കുന്നത് അതിന്റെ ഡിസൈനും നിറങ്ങളും അനുസരിച്ചാണെന്നും ഹെറിറ്റേജ് കാർപ്പെറ്റ് അധികൃതർ പറയുന്നു.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...