‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന മുഖമാണ് നടി മഞ്ജു പിള്ളയുടേത്. കോമഡി കഥാപാത്രങ്ങളുമായി നിറഞ്ഞ മഞ്ജു പിള്ള ‘ഹോം’ എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയത്തിന്റെ മറ്റൊരു തലത്തിലേക്ക് പ്രവേശിച്ചത്.
ഹോം,...
പതിവ് പോലെ യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നു. യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തി. അപ്പോൾ മാത്രമാണ് യാത്രക്കാർ അറിയുന്നത് വിമാനം റദ്ദാക്കിയെന്ന്.
വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുന്നവർ,...
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു കനകലത. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആരോഗ്യം മോശമായപ്പോഴാണ് സിനിമാ- സീരിയൽ രംഗത്ത് നിന്ന് താരം വിട്ടു...
തകരാർ കണ്ടെത്തിയത് വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ്. പിന്നാലെ ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴാണ് തകരാർ കണ്ടെത്തിയത്....
മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസകൾ നേർന്ന് മലയാള സിനിമാലോകം. 1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. പൊതുചടങ്ങുകളിൽ അധികമൊന്നും സുൽഫത്ത് എത്താറില്ലെങ്കിലും...
വലിയ പ്രതിഷേധങ്ങൾക്കിടയിലും സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ ഇതുവരെ സജ്ജമായിട്ടില്ല, എങ്കിലും നിർദ്ദേശിച്ച മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും...