‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിശപ്പിന്റെ വിളി അറിയാത്തവരായി ആരുമില്ല. വയർ ചൂളം വിളിക്കാൻ തുടങ്ങിയാൽ പിന്നെ എന്തെങ്കിലും കഴിക്കാതെ ആ വിളി നിലയ്ക്കാറുമില്ല. വിവിധങ്ങളായ വിഭവങ്ങൾക്കൊണ്ട് സുഭിക്ഷമാണ് ഈ ലോകം. പുതിയ രൂപത്തിലും പേരിലും രുചിയിലുമെല്ലാം പരീക്ഷണങ്ങളും...
മാളുകൾ ആളുകളുടെ ഇഷ്ട ഇടമാണ്. അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ദുബായ് നിവാസികൾ ഓടിയെത്തുന്ന ഒരിടമുണ്ട്, ദുബായ് മാൾ. ഇവിടെയെത്തുന്നവർക്കായി അധികൃതർ ഒരുക്കിയ വിസ്മയമാണ് ദുബായ് ദൈനോ എന്ന് പേരിട്ടിരിക്കുന്ന.ഒരു കൂറ്റൻ ദൈനോസറിന്റെ അസ്ഥികൂടം....
യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പെക്സ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. മുഹൈസിന തലാൽ മാർക്കറ്റിൽ നടന്ന രക്തദാന ക്യാമ്പിൽ പെക്സ അംഗങ്ങൾക്ക്...
കുന്നുകളും മലകളും താണ്ടിയുള്ള 20 ദിവസത്തെ യാത്ര. ഒടുവിൽ എത്തിനിൽക്കുന്നത് ലോകത്തിന്റെ നെറുകയിൽ. അതെ, ഒൻപതാമത്തെ വയസിൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ അക്കോൺകാഗ്വ കീഴടക്കി ദുബായിയുടെ അഭിമാനമായി മാറിയിരിക്കുകയാണ്...
പ്രത്യേക നമ്പർ പ്ലേറ്റുകൾ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ലേലത്തിന് വെയ്ക്കുന്നു. സ്വകാര്യ വാഹനങ്ങൾ, വിൻ്റേജ് കാറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയുടെ 2, 3, 4, 5 അക്കങ്ങളുള്ള 350...
പ്രണയിതാക്കളുടെ ദിനമാണ് നാളെ. വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ദുബായിൽ പൂക്കളുടെ വിലയിൽ 30 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വാലൻ്റൈൻസ് ഡേയായ ഫെബ്രുവരി 14- എത്തുമ്പോൾ പൂക്കളുടെ വില വീണ്ടും കൂടിയേക്കും.
ഫെബ്രുവരി 14...