‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികൾക്കുമാത്രമായി ഏർപ്പെടുത്തിയ ഇമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 4,34,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി (ജി.ഡി.ആർ.എഫ്.എ.) ലെഫ്റ്റനന്റ് ജനറൽ...
ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈദ് അൽ ഫിത്തർ അവധിക്ക് തയ്യാറെടുക്കുകയാണ് യുഎഇ നിവാസികൾ. നീണ്ട അവധി മുൻകൂട്ടികണ്ട് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ തിരക്ക് നേരിടാൻ യാത്രക്കാർക്കായി...
ബാഗിൽ വിചിത്രമായ വസ്തുക്കളും ജീവികളുമായി ഒരാൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ജീവനുള്ള പാമ്പ്, കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ, മന്ത്രങ്ങൾ, താലിമാലകൾ, പേപ്പർ ക്ലിപ്പിംഗുകൾ തുടങ്ങിയ വസ്തുക്കളുമായാണ്...
വ്യാജ യാത്രാരേഖകൾ കണ്ടെത്താനുള്ള ദുബായ് വിമാനത്താവളത്തിലെ സമഗ്ര പരിശോധനാ സംവിധാനം ജനശ്രദ്ധ നേടുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിൻ്റെ നേതൃത്വത്തിലാണ് രേഖ പരിശോധനാകേന്ദ്രം പ്രവർത്തിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ...
63 വയസ്സിന്റെ നിറവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം. ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന വിമാനത്താവളത്തിന്റെ ചരിത്രം ലോക രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണ്. 1960 സെപ്റ്റംബർ 30ന് ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമാണ്...
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച് എയർപോർട്ടിലെ മെഡിക്കൽ സംഘം. എയർപോർട്ടിലെത്തിയ മൂന്ന് യാത്രക്കാർക്കാണ് വിവിധ ടെർമിനലുകളിലായി 24 മണിക്കൂറിനുള്ളിൽ ഹൃദയാഘാതം ഉണ്ടായത്. രോഗികൾക്ക് മിനിറ്റുകൾക്കുള്ളിൽ പ്രാഥമിക...