‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

Date:

Share post:

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ സമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്‌ടിക്കുന്നവർക്ക് ഉണ്ടാകണമെന്നാണ് പ്രേംകുമാർ പറഞ്ഞത്.

“പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണ്. അതേസമയം, എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അതിനിടെ സെൻസറിങ്ങിന് സമയമില്ല.

ടെലിവിഷൻ സീരിയലുകൾ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ച‌പ്പാട് ഉണ്ടാകുന്ന തലമുറയെക്കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം” എന്നാണ് പ്രേംകുമാർ വ്യക്തമാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും...