മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

Date:

Share post:

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും ഒറ്റ ദിവസം കൊണ്ടാണ് ചർച്ചയായത്.

പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവറുടെ മകനെ 30 ലക്ഷം രൂപയ്‌ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് മുംബൈ ഇന്ത്യൻസിന്‍റെ ലിസ്റ്റിലേക്ക് വിഘ്നേഷിനെ എത്തിച്ചത്. ഇതോടെ മുംബൈ ഇന്ത്യൻസിലേക്ക് ട്രയൽസിനായും വിഘ്നേഷിനെ ക്ഷണിച്ചു.

ഐപിഎല്ലിലെ മുൻകാല പ്രമുഖർ പലരും ലേലത്തിന് പുറത്തായപ്പോഴാണ് വിഘ്നേഷിന് അപ്രതീക്ഷിത ഭാഗ്യം എത്തുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിൻ്റെയും വീട്ടമ്മയായ ബിന്ദുവിൻ്റേയും ഏക മകനാണ് 23കാരനായ വിഘ്നേഷ്.

പെരിന്തൽമണ്ണയിലെ പിടിഎം സർക്കാർ കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥി കൂടിയായ വിഘ്നേഷ് നല്ലൊരു ബൌളറും ബാറ്ററുമാണ്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിൽ 182താരങ്ങളാണ് ഉണ്ടായിരുന്നത്.
#cricket #ipl #malappuram #vighneshputhoor #iplbid

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും...