അൽ സഫ മെട്രോ സ്റ്റേഷൻ ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായ് മെട്രോയുടെ റെഡ് ലൈനില്‍ ശൈഖ് സായിദ് റോഡിന്റെ ഭാഗമായാണ് സ്റ്റേഷന് നിലകൊളളുന്നത്. പ്രമുഖ AI ടെക്നോളജി കമ്പനിയായ ONPASSIVE-ന് പത്ത് വർഷത്തേക്ക് അൽ സഫ മെട്രോ സ്റ്റേഷന്റെ അവകാശം ആർടിഎ നൽകിയ സാഹചര്യത്തിലാണ് പുനർനാമകരണം.
മാര്‍ച്ച് മാസത്തിന് മുമ്പായി ബാഹ്യ, ഇൻഡോർ, ഔട്ട്ഡോർ ദിശാസൂചനകളിൽ സ്റ്റേഷന്റെ പേര് മാറ്റും. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും വരുമ്പോഴും ഓൺബോർഡ് ഓഡിയോ അറിയിപ്പുകൾക്കൊപ്പം സ്മാർട്ട് സിസ്റ്റങ്ങളിലും ആർടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.
അന്താരാഷ്ട്ര നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും കമ്പനികളുടെ സാനിധ്യം വർദ്ധിപ്പിക്കുന്നതിനും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളുടെ പേരിടല്‍ അവകാശം കമ്പനികൾക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്ന് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു. ദിവസേന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്കുന്ന അഭിമാന സംരംഭമാണ് ദുബായ് മെട്രോയെന്നും വികസനത്തിനും സേവനത്തിനും സുസ്ഥിര വരുമാനം എന്ന നിലയിലാണ് പേരുമാറ്റല്‍ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും അധികൃതര്‍ സൂചിപ്പിച്ചു.
അതേസയമയം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായുള്ള പങ്കാളിത്തം മാനുഷിക ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി നടപടികളിലൊന്നാണെന്ന് ഓൺപാസീവ് സ്ഥാപകനും സിഇഒയുമായ അഷ്റഫ് മുഫാരെയും അഭിപ്രായപ്പെട്ടു.