യുഎഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളാണ് വാഹനങ്ങൾ റോഡുകളുടെ അരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ റോഡരികിലും നിരത്തുകളിലും വാഹനം പാർക്ക് ചെയ്തവർ അവിടെ നിന്നും വാഹനങ്ങൾ മാറ്റണമെന്ന് അഭ്യർത്ഥിക്കുകയാണ് ദുബായ് പൊലീസ്.
നഗരത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് എക്സിൽ ഒരു അറിയിപ്പിൽ അതോറിറ്റി ഡ്രൈവർമാരോടായി പറഞ്ഞു. കൂടാതെ വാഹനം എടുത്തുമാറ്റാൻ എന്തെങ്കിലും സഹായം ആവശ്യമുള്ളവർ അതോറിറ്റിയുടെ കോൾ സെൻ്ററുമായി 901 എന്ന നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കാർ പ്ലേറ്റ് നഷ്ടമായവരുണ്ടെങ്കിൽ, അവരുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിന് ഒരു പരിഹാരവുമായി RTA എത്തിയിരിക്കുന്നു. വാഹനമോടിക്കുന്നവർ ആർടിഎയുടെ വെബ്സൈറ്റ് വഴി നഷ്ടപ്പെട്ട വാഹനത്തിൻ്റെ പ്ലേറ്റ് നമ്പറിനായി അപേക്ഷിച്ചാൽ മതി. അപേക്ഷിച്ചതിന് ശേഷം, പ്ലേറ്റ് നമ്പർ ലഭിക്കുന്നതിന് അവർ ഇനിപ്പറയുന്ന കേന്ദ്രങ്ങളിലൊന്ന് സന്ദർശിക്കണമെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു:
ഷാമിൽ അൽ ഖുസൈസ്
എജി കാർ അൽ മംസാർ
അൽ മുമയാസ് അസ്വാഖ് മിസർ
തജ്ദീദ്
തമാം കേന്ദ്രം
അൽ മുതകമേല അൽ ആവിർ
അൽ മുതകമേല അൽ ഖൂസ്
അൽ മുമയാസ് ബർഷ മാൾ
വാസൽ അൽ ജദ്ദാഫ്