ജോലിയിൽ നിന്ന് വിരമിച്ചവർക്ക് റിട്ടയർമെന്റ് വിസയുമായി ദുബായ്; വിസ അനുവദിക്കുന്നത് അഞ്ച് വർഷത്തേയ്ക്ക്

Date:

Share post:

ജോലിയിൽ നിന്ന് വിരമിച്ചവർക്ക് റിട്ടയർമെന്റ് വിസ നൽകാനൊരുങ്ങി ദുബായ്. 5 വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്. 55 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്‌തവർക്കാണ് വിസയ്ക്ക് അപേക്ഷിക്കാൻ യോ​ഗ്യതയുള്ളത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനും സാധിക്കും.

വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ

* റിട്ടയർമെന്റിന് ശേഷം കുറഞ്ഞത് 15,000 ദിർഹം വരുമാനം / 1,80,000 ദിർഹം വാർഷിക വരുമാനം / 10 ലക്ഷം ദിർഹത്തിൽ കുറയാത്ത സേവിങ്സ് ഡിപ്പോസിറ്റ് / 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്‌തുവകകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് അപേക്ഷകന് നിർബന്ധമാണ്.

* വർഷം 5 ലക്ഷം ദിർഹത്തിൻ്റെ സ്ഥിര നിക്ഷേപം (കുറഞ്ഞത് 3 വർഷത്തെ സ്ഥിര നിക്ഷേപം) അടിസ്ഥാനത്തിലാണ് വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആർഎഫ്എ) വഴിയും വസ്തു‌വകകളുടെ അടിസ്ഥാനത്തിലാണെങ്കിൽ ദുബായ് ലാന്റ് ഡിപ്പാർട്മെന്റ് വഴിയുമാണ് വിസയ്ക്ക് അപേക്ഷ നൽകേണ്ടത്. അപേക്ഷ അംഗീകരിച്ചാൽ വിസ ഫീസായി 3,714.75 ദിർഹമാണ് നൽകേണ്ടത്.

വിസയ്ക്ക് അപേക്ഷിക്കുന്നതിനായി പാസ്പോർട്ട് പകർപ്പ് (അപേക്ഷകന്റെയും ഭാര്യയുടെയും കുട്ടികളുടെയും), ഭാര്യയെ സ്പോൺസർ ചെയ്യുന്നെങ്കിൽ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നിലവിൽ യുഎഇ റസിഡൻ്റ് ആണെങ്കിൽ വിസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പെൻഷൻ അടിസ്ഥാനത്തിലാണെങ്കിൽ പെൻഷൻ അതോറിറ്റിയുടെ കത്ത്, 6 മാസത്തെ ബാങ്ക് ‌സ്റ്റേറ്റ്‌മെന്റ്, നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ വിമരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച എന്റ് ഓഫ് സർവീസ് ലെറ്റർ, ബാങ്കിന്റെ കത്ത് എന്നിവ അവശ്യമാണ്.

വസ്തു അടിസ്ഥാനപ്പെടുത്തിയാണ് വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ ആധാരത്തിന്റെ പകർപ്പ്, ദുബായിലുള്ള വസ്‌തുവാണെന്നതിനും 10 ലക്ഷം ദിർഹം വിലയുണ്ടെന്നും അപേക്ഷകൻ്റെ പേരിലാണെന്നുമുള്ളതിന്റെ സാക്ഷ്യപത്രം, ഏതെങ്കിലും കമ്പനിയുടെ പേരിലാണ് വസ്‌തുവെങ്കിൽ കമ്പനിയുടെ 100 ശതമാനം ഓഹരിയും അപേക്ഷകൻ്റെ പേരിലായിരിക്കണം എന്നത് നിർബന്ധമാണ്. പങ്കാളിത്ത കമ്പനിയാണെങ്കിൽ അപേക്ഷകന് കുറഞ്ഞത് 10 ലക്ഷം ദിർഹത്തിന്റെ ഓഹരി കമ്പനിയിൽ ഉണ്ടായിരിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...