ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻ്റ് സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഓൺലൈൻ സെയിൽസിന് മണിക്കൂറുകൾ മാത്രം ബാക്കി. മാർച്ച് 29 മുതൽ 31 വരെ മൂന്ന് ദിവസങ്ങളിലാണ് ഓൺലൈൻ സെയിൽസ് മേള നടക്കുക.
ഓൺലൈൻ റീട്ടെയിൽ ബ്രാൻഡുകളുടെ വൈബ്സൈറ്റുകളിൾ വഴിയാണ് ഷോപ്പിംഗിനായി ലോഗിൻ ചെയ്യേണ്ടത്. 95 ശതമാനം വരെ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ, ആക്സസറികൾ, ആഭരണങ്ങൾ, വീട്, ആരോഗ്യം, സൗന്ദര്യം, കുട്ടികളുടെ ബ്രാൻഡുകൾ എന്നിങ്ങനെ അമ്പതിലധികം വിഭാഗങ്ങളിലെ ഓൺലൈൻ റീട്ടെയിലർമാർ മേളയിൽ ഓഫറുകൾ പ്രഖ്യാപിക്കും.
ഷോപ്പിംഗിനൊപ്പം രജിസ്റ്റർ ചെയ്യുന്ന ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും സ്വന്തമാക്കാം. വിജയികളാകുന്ന മൂന്ന് പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിക്കും.
www.greatonlinesale.com എന്ന സൈറ്റിലൂടെയാണ് സെയിൽസ് മേള നടക്കുക. അധിക കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി റീട്ടെയിലർമാർ മേളയുടെ ഭാഗമാണെന്ന് സംഘാടകരായ ഡിഎഫ്ആർഇ അറിയിച്ചു.