കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായിലുണ്ടായ ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അധികൃതർ. ഇ-സ്‌കൂട്ടറുകളുടെ തെറ്റായ ഉപയോഗം മൂലം 32 അപകടങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പരിക്കുകളിൽ രണ്ടെണ്ണം ഗുരുതരവും 14 പേർക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. എട്ട് മാസത്തിനുള്ളിൽ 10,000 ഓളം റൈഡർമാർക്കെതിരെ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
റൈഡർമാർ ട്രാഫിക് നിയമലംഘനം നടത്തുന്നത് കാണിക്കുന്ന ഒരു വീഡിയോയും പോലീസ് പങ്കുവെച്ചു ചെയ്തു.