ആകാശ കാഴ്ചകളിലേക്ക് പുതിയ വാതിലുകൾ തുറക്കുന്ന മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസിന് മസ്കറ്റിൽ തുടക്കമായി. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആണ് പരിപാടി നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസ് സയ്യിദ് ബിൽ അറബ് ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ഉദ്ഘാടനം ചെയ്തു.
ഈ ത്രിദിന സമ്മേളനം ബഹിരാകാശ മേഖലയോടുള്ള ഒമാന്റെ പ്രതിബദ്ധതയെ അടിവരയിടുകയാണ്. കൂടാതെ സാമ്പത്തിക വൈവിധ്യവത്ക്കരണത്തിന് കരുത്തേകുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ ഒരു സുപ്രധാന പ്രാദേശിക കവാടമാകാനുള്ള രാജ്യത്തിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് കോൺഫറൻസ്.