ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാർച്ച് 22 ന് എംബസി അങ്കണത്തില്‍ നടക്കും. അന്നേ ദിവസം ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് പരിപാടി അവസാനിക്കും. അംബാസഡര്‍ അമിത് നാരംഗ് ഓപ്പൺ ഹൗസിൽ സംബന്ധിക്കും.
ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. അതേസമയം, ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓപ്പണ്‍ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.