നായികയോട് പേരും പറഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിൽ നടന്നുപോകുന്ന ലാലേട്ടൻ.. മേമ്പൊടിക്ക് മലയാളികൾ ഏറ്റെടുത്ത ബിജിഎമ്മും. മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ സൂപ്പർ സീൻ
എന്നാൽ മോഹൻലാലിൻ്റെ അധോലോക കഥാപാത്രത്തിന് ആ പേരിട്ടത് ലാലേട്ടൻ തന്നെയാണെന്ന് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി പറയുന്നു. സാഗർ അലയാസ് ജാക്കി എന്ന പേരാണ് ആദ്യം നിർദ്ദേശിച്ചത്.. എന്നാൽ മോഹൻലാലിൻ്റെ നിർബന്ധ പ്രകാരമാണ് അലിയാസ് ഏലിയാസ് ആയത്.
ഇന്നും മലയാളികളെ കോരിത്തരിപ്പിക്കുന്നസാഗർ ഏലിയാസ് ജാക്കി. മോഹൻലാലിൻ്റെ സൂപ്പർതാര പദവിയിലേക്കുള്ള യാത്രയിൽ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. 2009 ൽ അമൽ നീരദ് മോഹൻലാലിനെ നായകനാക്കി സാഗർ എലിയാസ് ജാക്കി റീലോഡഡ് സംവിധാനം ചെയ്തിരുന്നു.
1987-ൽ പുറത്തിറങ്ങിയ സിനിമ കെ. മധുവാണ് സംവിധാനം ചെയ്തത്. മോഹൻലാലിന് പുറമേ സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.