സാഗർ ഏലിയാസ് ജാക്കി എന്ന പേരിട്ടത് മോഹൻലാൽ

Date:

Share post:

നായികയോട് പേരും പറഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിൽ നടന്നുപോകുന്ന ലാലേട്ടൻ.. മേമ്പൊടിക്ക് മലയാളികൾ ഏറ്റെടുത്ത ബിജിഎമ്മും. മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ സൂപ്പർ സീൻ

എന്നാൽ മോഹൻലാലിൻ്റെ അധോലോക കഥാപാത്രത്തിന് ആ പേരിട്ടത് ലാലേട്ടൻ തന്നെയാണെന്ന് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി പറയുന്നു. സാഗർ അലയാസ് ജാക്കി എന്ന പേരാണ് ആദ്യം നിർദ്ദേശിച്ചത്.. എന്നാൽ മോഹൻലാലിൻ്റെ നിർബന്ധ പ്രകാരമാണ് അലിയാസ് ഏലിയാസ് ആയത്.

ഇന്നും മലയാളികളെ കോരിത്തരിപ്പിക്കുന്നസാഗർ ഏലിയാസ് ജാക്കി. മോഹൻലാലിൻ്റെ സൂപ്പർതാര പദവിയിലേക്കുള്ള യാത്രയിൽ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. 2009 ൽ അമൽ നീരദ് മോഹൻലാലിനെ നായകനാക്കി സാ​​ഗർ എലിയാസ് ജാക്കി റീലോഡഡ് സംവിധാനം ചെയ്തിരുന്നു.

1987-ൽ പുറത്തിറങ്ങിയ സിനിമ കെ. മധുവാണ് സംവിധാനം ചെയ്തത്. മോഹൻലാലിന് പുറമേ സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...