മരുഭൂമിയില്‍ കാര്‍ഷിക ടൂറിസം പദ്ധതിയുമായി ദുബായ്. യുആര്‍ബി എന്ന കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.ദുബായിലെ ഗ്രാമീണ മേഖലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പതിനായിരം തൊഴിലവസരങ്ങൾ നേരിട്ടുണ്ടാകുമെന്നും കമ്പനി പറയുന്നു.
ഗ്രാമീണ മേഖലയിലുളള മരുഭൂമി പ്രദേശങ്ങളെ അഗ്രോഫാമിംഗിലൂടെ പച്ചപ്പ് അണിയിക്കും. കാര്‍ഷിക സുരക്ഷിതത്വം ഒരുങ്ങുകയും സമാന്തരമായി സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യും വിധമാണ് പദ്ധതി. പ്രാദേശിക കര്‍ഷകര്‍ക്ക് ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്താനും അവസരമൊരുക്കും. കാര്‍ഷിക കമ്പോളങ്ങൾ, ഗ്രാമീണ വിനോദം, ട്രക്കിംഗ്, ഷോപ്പിംഗ്, തുടങ്ങി അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
ദുബായിലെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് പദ്ധതി പ്രദേശത്തേക്ക് നേരിട്ട് ബസ് സര്‍വീസുകള്‍ നടത്തും. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും എത്തിച്ചേരാനാകും വിധം സൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കും.ഫാമുകൾക്ക് സമീപം പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളും സജ്ജമാക്കും. കാര്‍ഷിക ടൂറിസത്തിന്‍റെ ആഗോള മാതൃകയായി മാറാനാണ് ശ്രമമെന്ന് സധിക്കുമെന്ന് യുആര്‍ബി പ്രതിനിധികൾ പറഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജം, ജലം, സീറോ വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയവയും പദ്ധതിയുടെ പ്രത്യേകതയാണ്. 2030ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പൈതൃക സംരക്ഷണ കേന്ദ്രം, ഇക്കോടൂറിസം സെന്റര്‍, അഗ്രിടെക് ഇന്‍സ്റ്റിറ്റ്യൂട്ട്, വെല്‍നെസ് സെന്റര്‍ തുടങ്ങി നിരവധി സംരഭങ്ങളും പുതിയ ഹബ്ബില്‍ ഉണ്ടാകും.