രക്ഷാപ്രവർത്തനങ്ങൾക്ക് ഇനി വനിതകളും; യുഎഇയുടെ ദുരന്തനിവാരണ സേനയിൽ 18 സ്വദേശി വനിതകൾ

Date:

Share post:

യുഎഇയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഇനി വനിതകളുമുണ്ടാകും. യുഎഇയുടെ ദുരന്തനിവാരണ സേനയിലേക്ക് 18 സ്വദേശി വനിതകളാണ് എത്തിയിരിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് കരയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി വനിതകളെ നിയോഗിക്കുന്നത്.

വനിതാ ശാക്തീകരണത്തിന്റെ ഭാ​ഗമായാണ് നടപടി. കഠിന പരിശീലനത്തോടെ ബിരുദം പൂർത്തിയാക്കിയ ആദ്യ വനിതാ ലാൻഡ് റെസ്‌ക്യൂ ടീമിന് ദുബായ് പൊലീസ് വൻ വരവേൽപാണ് നൽകിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് വനിതാ സംഘത്തെ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയിൽ സ്വദേശി വനിതകൾക്ക് നിർണായക പങ്കുണ്ടെന്നും ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കി നോൺ കമ്മിഷൻഡ് ഓഫീസർമാരായി ചുമതലയേറ്റ 18 വനിതകളെയും ദുബായ് പൊലീസ് ആദരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...