ദുബായിലെ അൽ മക്തൂം പാലത്തിൽ 2025 ജനുവരി 16 വരെ ഭാഗികമായി ഗതാഗതം നിയന്ത്രിക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ജനുവരി 16 വരെ തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും
റോഡ് അടച്ചിടും.
ഗതാഗതം നിയന്ത്രിക്കുന്നതിനാൽ വാഹനയാത്രക്കാർ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.
ദേര മുതൽ ബർ ദുബായ് വരെയുള്ള യാത്രക്കാർക്കുള്ള ഇതര റൂട്ടുകൾ
• ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ്
• ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ
• ബനിയാസ് റോഡിലൂടെയും ഷെയ്ഖ് റാഷിദ് റോഡിലൂടെയും അൽ ഗർഹൂദ് പാലം
• ബനിയാസ് റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, റിബാറ്റ് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിംഗ് പാലം.
ബർ ദുബായ് മുതൽ ദെയ്റ വരെ
• താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ് അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ
• ഔദ് മേത്ത റോഡിലൂടെയും ഷെയ്ഖ് റാഷിദ് റോഡിലൂടെയും അൽ ഗർഹൂദ് പാലം
• ഔദ് മേത്ത, അൽ ഖൈൽ റോഡ് ദുബായ് വഴിയുള്ള ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജ്