ദുബായില്‍ ഇ-സ്കൂട്ടർ ഓടിക്കാവുന്ന ഇടങ്ങളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ സ്ഥലങ്ങൾക്ക് അനുമതി നൽകി അധികൃതര്‍. 11 പുതിയ സ്ഥലങ്ങളിൽ കൂടി ഉപയോഗിക്കാനുള്ള മാനദണ്ഡങ്ങൾ ദുബായ് റോഡ്‌സ് ആൻ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
11 ഇടങ്ങൾ കൂടി അനുവദിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയിട്ടുണ്ട്. ഇതുവഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായ് നഗരത്തെ കൂടുതല്‍ സൈക്കിള്‍ സൗഹൃദമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് നിബന്ധനയുണ്ട്.