ദുബായിൽ പരിസ്ഥിതി സൗഹാർദ്ദ ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിന് നീക്കം. ആദ്യ ചുവടുവയ്പ്പായി ഗതാഗതഗ വകുപ്പ് (ആർ.ടി.എ) സ്വൈഡൻ ട്രേഡിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു ആർടിഎയിലെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്റോസ്യൻ, സ്വൈഡൻ ട്രേഡിങ് കമ്പനി എം.ഡി. സ്വൈഡൻ അൽ നബൂദ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
പരീക്ഷണ ഘട്ടത്തിൽ ദുബായ് എമിറേറ്റിലെ കാലാവസ്ഥയ്ക്ക് ഹൈഡ്രജൻ ബസുകൾ അനുയോജ്യമാണോയെന്ന് പരിശോധിക്കുമെന്ന് അഹമ്മദ് ഹാഷിം ബഹ്റോസ്യൻ വ്യക്തമാക്കി. ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനത്തിനും വിതരണത്തിനും ഇനോക് ഉൾപ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.
എമിറേറ്റിലെ പൊതു ബസ് യാത്രാസേവനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും പരിസ്ഥിതിക്ക് അനുയോജ്യമാവുകയും ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആർടിഎ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ചൈനീസ് ടെക്നോളജിയാണ് ബസ്സുകളിൽ ഉപയോഗിക്കുക.