‘ഏതാണ് ആ ഫോൺ?’ ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റാ സ്റ്റോറിയിലെ ഫോൺ തേടിയിറങ്ങി ദുബായ് 

Date:

Share post:

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു മൊബൈൽ ഫോണിന്റെ പുറം ഭാഗമായിരുന്നു അത്. സ്റ്റോറി കണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇറങ്ങിയവർ നേരെ പോയത് ഗൂഗിളിലേക്കാണ്. ഏതാണ് ആ ഫോൺ? തിരഞ്ഞ് കണ്ടുപിടിച്ചിട്ട് തന്നെ കാര്യം.

ഗൂഗിൾ ആ ചോദ്യത്തിന് ഉത്തരം നൽകി, ഇത് ചൈന മൊബൈൽ കമ്പനിയായ ഹുവാവേയുടെ പ്യൂറ 70 അൾട്രാ ഫോൺ ആണ് മക്കളേ… പിന്നെ അങ്ങോട്ട് തിരച്ചിലോട് തിരച്ചിൽ. സവിശേഷതകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഇതെന്താണ്, പ്രത്യേകതകൾക്ക് ഒരു അന്ത്യവുമില്ലല്ലോ ഈശ്വരാ.

ലോകത്ത് ആദ്യമായി ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തിടത്ത് നിന്നും എമർജൻസി സർവീസ് ആയി സാറ്റെലൈറ്റ് മുഖേന വീഡിയോകൾ കൈമാറാം എന്ന് കേട്ട ആളുകൾ ആകെ ഞെട്ടിയിരിക്കുകയാണ്. അത് മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ സാറ്റെലൈറ്റ് വഴി കാൾ ചെയ്യാനും ഈ ഫോൺ വഴി സാധിക്കും. പിന്നെ ക്യാമറയുടെ കാര്യം പറയാനുണ്ടോ… എസ് എൽ ആർ ക്യാമറയ്ക്ക് സമാനമായതോ അതിൽ കൂടുതൽ മികച്ചതോ അയ ലെൻസ്‌ ഫോട്ടോ എടുക്കാൻ ഇഷ്ടമുള്ളവരെ കൂടുതൽ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിവേഗത്തിൽ പോകുന്ന വസ്തുവിന്റെയോ ആളുകളുടെയോ ഫോട്ടോ വളരെ വ്യക്തമായി എടുക്കാൻ സാധിക്കുന്ന മില്ലി സെക്കന്റ്‌ ലെവൽ ക്യാപ്ച്ചറിങ് ഈഗിൾ ഐ ക്യാമറ ചിത്രങ്ങൾ അതി മനോഹരമാക്കും.

പുതിയ ഐ ഫോൺ സീരീസീന്റെയോ അതിനെക്കാളൊക്കെയോ വില കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. വില ചിലപ്പോൾ ആളുകളെ പിന്നോട്ട് വലിച്ചേക്കാം. ഇത്രയും മികച്ച ക്വാളിറ്റിയും പ്രത്യേകതയുമെല്ലാമുള്ള ഹുവാവേ പ്യൂറി 70 അൾട്ര ഫോൺ ഐ ഫോണിനെ കടത്തിവെട്ടുമോയെന്ന കാര്യത്തിൽ രണ്ട് അഭിപ്രായത്തിലാണ് ജനങ്ങൾ. പക്ഷെ, ദുബായും ഭരണാധികാരികളും എന്നും അപ്ഡേറ്റ് ആണ്. അതുകൊണ്ടാണ് ദുബായ് അനുദിനം വളരുന്നത് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...