ലോകമെമ്പാടുമുള്ള വനിതകള്‍ക്കും യുഎഇയിലെ സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്. നേതൃരംഗങ്ങളില്‍ ശോഭിക്കാനും കൂടുതല്‍ വിജയം കൈരിക്കാനും ഓരോരുത്തർക്കും കഴിയെട്ടെന്ന് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് ആശംസിച്ചു.
‘അന്താരാഷ്ട്ര വനിതാ ദിനത്തില്‍ യുഎഇയിലെയും ലോകമെമ്പാടുമുള്ള സ്ത്രീകളോടും ഞാന്‍ അഗാധമായ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നു. സ്ത്രീകള്‍ പ്രതിബദ്ധതയുടെയും സമഗ്രതയുടെയും സമര്‍പ്പണത്തിൻ്റേയും കെടാവിളക്കുകളായി നിലകൊള്ളുന്നു. അവരുടെ നിസ്വാര്‍ത്ഥ സംഭാവനകള്‍ ലോകത്തിലെ വനിതാസമൂഹങ്ങളെ മാത്രമല്ല, രാഷ്ട്രങ്ങളെയും സമ്പന്നമാക്കി. അവരുടെ ആദരണീയമായ സ്ഥാനങ്ങളെയും സുപ്രധാന സംഭാവനകളെയും ലോകം വിലമതിക്കുന്നെന്നും ഷെയ്ഖ ഫാത്തിമ പറഞ്ഞു.
യുഎഇ വനിതകളുടെ സ്വപ്‌നങ്ങള്‍ക്ക് അചഞ്ചലമായ പിന്തുണയും ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് പ്രസ്തവനയിൽ ആവര്‍ത്തിച്ചു. ജനറല്‍ വിമന്‍സ് യൂണിയന്‍ (GWU) ചെയര്‍വുമണ്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (എഫ്ഡിഎഫ്) സുപ്രീം ചെയര്‍വുമണ്‍ എന്നീ സ്ഥാനങ്ങളും ഷെയ്ഖ ഫാത്തിമ വഹിക്കുന്നുണ്ട്.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 8-അന്താരാഷ്ട്ര വനിതാ ദിനം സംഘടിപ്പിക്കുന്നത്. ‘സ്ത്രീകളില്‍ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.