ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

Date:

Share post:

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി ഖത്തർ ഒന്നാമതെത്തിയെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെ വ്യക്തമാക്കി.

ആഗോള ഭരണ സൂചികയുടെ അച്ചുതണ്ടുകൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളാണ് ഖത്തറിൻ്റെ സ്ഥാനം മെച്ചപ്പെട്ടതിന് കാരണം. ഐക്യരാഷ്ട്രസഭയുടെ ഇ – ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ഇൻഡക്‌സിൽ (ഇജിഡിഐ) ഖത്തർ ഈയിടെ ശ്രദ്ധേയമായ കുതിപ്പ് കൈവരിച്ചിരുന്നു.

193 രാജ്യങ്ങളിൽ 78ൽ നിന്ന് 53-ാം സ്ഥാനത്തേക്കാണ് ഖത്തർ മുന്നേറിയത്. രണ്ട് വർഷത്തിലൊരികലാണ് സൂചിക പുറത്തിറക്കുന്നത്. ആഗോളതലത്തിൽ പുരോഗതിയുടെ കാര്യത്തിൽ ഖത്തർ അഞ്ചാം സ്ഥാനത്തെത്തിയതും നേട്ടമായി. ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സിലും ഖത്തറിന് മികച്ച മുന്നേറ്റം നടത്താനായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും...