ദുബായിൽ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കി

Date:

Share post:

ദുബായിൽ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കി. ദുബായിൽ പുതിയതായി നിർമ്മിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിർമ്മാണ രീതികൾ ഏകീകരിക്കുന്നതിനുള്ള ദുബായ് ബിൽഡിങ് കോഡിന്റെ ഭാ​ഗമായാണ് വുസൂൽ മുദ്ര നിർബന്ധമാക്കുന്നത്. താമസം, വ്യാപാരം, മാർക്കറ്റ് തുടങ്ങി എല്ലാ കെട്ടിടങ്ങൾക്കും ഈ നിബന്ധന ബാധകമായിരിക്കും. നിർമ്മാണ അനുമതികൾ നൽകുന്നതിനുള്ള പ്രധാന മാനദണ്ഡമായി വുസൂൽ മുദ്ര കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ നടക്കുന്ന ആക്സസബിലിറ്റീസ് പ്രദർശനത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി വൂസൂൽ മുദ്ര അവതരിപ്പിച്ചത്. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ കെട്ടിടങ്ങൾ, എളുപ്പത്തിൽ പ്രവേശിക്കാനാവുന്ന വാതിലുകൾ, എൻട്രി – എക്സിറ്റ് കവാടങ്ങൾ, നടപ്പാതകൾ, ആരോഗ്യ സേവനങ്ങൾ, പ്രത്യേക മുറികൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...