ഒരാഴ്ച നീണ്ട അവധി ആഘോഷങ്ങളുടെ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത് ദുബായിലെ ബീച്ചുകൾ ശുചിയാക്കി. മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
72 ജീവനക്കാരെ 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു മുനിസിപ്പാലിറ്റിയുടെ ശുചീകരണ യജ്ഞം. ബീച്ചുകളെ വിവിധ മേഖലകളായി തരംതിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ദെയ്റ, ബർദുബായ് മേഖലയിൽ മാലിന്യ നീക്കത്തിനായി 48 തൊഴിലാളി നിയോഗിച്ചിരുന്നു . മംസാർ ബീച്ചിൽ 24 പേരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
മാലിന്യസംഭരണികളിലെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു. ഇതിനായി യന്ത്രസംവിധാനങ്ങളും വാനനങ്ങളും ഉപയോഗപ്പെടുത്തി. ജുമൈറ ബീച്ചിൽ ഉൾപ്പെടെ രാത്രികാല ശുചീകരണ പ്രവർത്തനങ്ങളും ഏർപ്പെടുത്തിയിരുന്നു.