വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രസവിച്ച അമ്മമാർക്ക് മുലയൂട്ടൽ ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഒമാൻ. മുലയൂട്ടുന്നത് സംബന്ധിച്ച കൺസൾട്ടേഷനുകൾ നൽകുന്നതിനാണ് ആരോഗ്യ മന്ത്രാലയം ക്ലിനിക്കുകൾ ഒരുക്കുന്നത്.
അതേസമയം അടുത്തുള്ള മുലയൂട്ടൽ കൺസൾട്ടേഷന് വേണ്ടി ക്ലിനിക്കിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 24441999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.