‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. വിവിധ അതിർത്തികൾ വഴി വരുന്ന വിദേശ സഞ്ചാരികൾക്കെല്ലാം അടിയന്തര ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഫിനാൻഷ്യൻ സർവീസസ് അതോറിറ്റി ബോർഡ് ചെയർമാൻ...
സ്വന്തം കാറില്ലാത്തത് ഇനി യാത്രക്കൊരു തടസ്സമാവില്ല. ആദ്യമായി യുഎഇ സന്ദർശിക്കുന്നവർക്കും രാജ്യത്ത് താമസിക്കുന്നവർക്കും ഇനി ബസിൽ സഞ്ചരിച്ച് വിവിധ എമിറേറ്റുകൾ കണ്ടാസ്വദിക്കാം. യുഎഇയിലെ വിവിധ നഗരങ്ങൾക്കിടയിലുള്ള പൊതുഗതാഗത സംവിധാനമാണ് ഇതിന് സഹായിക്കുക സന്ദർശകർക്ക്...
സഞ്ചാരികളുടെ പറുദീസ, സഞ്ചാരികളുടെ സ്വപ്ന ലോകം, മരുഭൂമിയിൽ പണിതുയർത്തിയ ലോകാത്ഭുതം എന്നിങ്ങനെ എന്ത് വിശേഷണവും നൽകാം ദുബായ് നഗരത്തിന്. അതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നതും.
2023 ൽ ദുബായിലേക്ക് എത്തിയത് എത്ര സഞ്ചാരികൾ...
യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അർമേനിയയിലേക്ക് വിനോദയാത്ര നടത്താൻ നടപടികൾ ലളിതമാക്കി. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ 180 ദിവസം വരെ വിസ രഹിത യാത്ര അനുവദിക്കും. യുഎഇ റെസിഡൻസി വിസയുള്ളവർക്കും...
ഒമാനിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് റോഡ് മാർഗം എത്തുന്ന വിനോദ സഞ്ചാരികൾ രാജ്യത്തെ റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും വേഗപരിധിയും പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിന്റെ ഭാഗമായി...
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്നവര്‍ക്കെതിരേ ഒളിച്ചോട്ട കേസുകൾ ഫയല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകൾ. ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരുമാണ് കാലതാമസമില്ലാതെ കേസുകൾ ഫയല്‍ ചെയ്യുന്നത്.
വിസ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനുളളില്‍...