‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എമിറേറ്റിലെ ഒരു പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അബുദാബി പോലീസ്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡായ “മഫ്‌റഖ് - അൽ...
ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ആറ് ലക്ഷം ദിര്‍ഹവുമായി യുവാവ് മുങ്ങിയതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38)നെതിരെയാണ് ആറ് ലക്ഷം ദിര്‍ഹം (ഒന്നര...
അടുത്തിടെ പെയ്ത കനത്ത മഴയിൽ കാർഡ് സ്റ്റണ്ട് നടത്തിയതിന് ഒമ്പതോളം വാഹനങ്ങൾ റാസൽഖൈമ പോലീസ് പിടിച്ചെടുത്തു. മസ്റ, മിന അൽ അറബ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പിടികൂടിയത്. കൂടാതെ ആറ് വാഹനങ്ങളുടെ ഡ്രൈവർമാർ മസ്റയിൽ...
പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനിലയിൽ...
സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ മോഷണം. കള്ളൻ കൊണ്ടുപോയത് നിർണായക വിവരങ്ങളടങ്ങിയ മൊബൈൽ ഫോണും. ഫോണിന് 1.6 ലക്ഷം രൂപ വില വരും. തന്റെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂർപൂർ...
ദുബായ് പൊലീസ് എന്നും ആവർത്തിക്കുന്നത് വേറിട്ട ശൈലിയാണ്. മാനുഷിക പരിഗണന നൽകുന്ന ഒരു പാട് നല്ല പ്രവർത്തികളാണ് ദുബായ് പൊലീസ് സേന ചെയ്തു വരുന്നത്. ശൈത്യകാലത്തോട് അനുബന്ധച്ച് വനിതാ തടവുകാരുടെ കുട്ടികൾക്ക് ശൈത്യകാല...