‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബലിപ്പെരുന്നാൾ അവധിദിവസങ്ങളിൽ ദുബായ് പൊലീസിൻ്റെ എമർജൻസി നമ്പറായ 999-ലേക്ക് എത്തിയത് 71,370 ഫോൺ കോളുകൾ. 999 എന്ന നമ്പറിലേക്ക് 71,370 കോളുകളും 901 വഴി 6,433 കോളുകളും ഉൾപ്പെടെ 77,000-ത്തിലധികം ഫോൺ കോളുകൾ...
അബുദാബി പൊലീസിലും മലയാളം. അതെ മലയാളികളെ ലക്ഷ്യംവെച്ച് മലയാളത്തിൽ അബുദാബി പൊലീസിൻ്റെ അറിയിപ്പ്. വാഹനം ഓടിക്കുന്നവർക്കുളള മുന്നറിയിപ്പാണ് അബുദാബി പൊലീസ് മലയാളത്തിൽ പങ്കുവെച്ചത്.
ചൂട് കാലത്ത് ടയറുകളുടെ തേയ്മാനം, ടയറുകളിലെ വിള്ളലുകൾ കാലാവധി എന്നിവ...
ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത്തരം അപകടങ്ങളിൽ 25 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
2024-ലെ ആദ്യ...
അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടി ഷാർജ പൊലീസ്. അഞ്ച് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3 മില്യൺ ദിർഹവും തട്ടിപ്പിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
യുഎഇക്ക് പുറത്ത് നിന്നാണ് സംഘം...
ദുബായ് പൊലീസിൻ്റെ 'ഓൺ-ദി-ഗോ' സംരംഭത്തിന് കീഴിൽ 400 ഓളം വാഹനം ഓടിക്കുന്നവർക്ക് സൗജന്യ കാർ റിപ്പയർ സേവനം ലഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ 400 ഓളം പേർക്കാണ്...
മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ ബാലതാരമാണ് ദേവനന്ദ. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ദേവനന്ദ നൽകിയ അഭിമുഖത്തേത്തുടർന്നാണ്...