‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന യുഎഇ പൌരൻമാർക്ക് അവസരം. ദുബായ് പൊലീസിൻ്റെ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷനിൽ ഒരു തസ്തികയിലേക്ക് സർവകലാശാലയോ ഹൈസ്‌കൂൾ ബിരുദമോ ഉള്ള യുഎഇ പുരുഷ പൗരന്മാർക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ സഹിതം...
തനിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. തനിക്കെതിരെ പരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും താരം വ്യക്തമാക്കി. ആരും കൂടെയില്ലെങ്കിലും ഒറ്റയ്ക്ക് നിയമപോരാട്ടം...
ദുബായിൽ ബൈക്ക് യാത്രികനെ ബോധപൂർവം ഇടിച്ചതിന് ഡെലിവറി റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിൽ റൈഡറെ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.നിയമം ലംഘിച്ചതിന് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ...
യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക്
സിദ്ദിഖിനെതിരെ പരാതി നൽകിയത്.
2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് തന്നെ...
യുഎഇയിൽ 23 മില്യൺ ദിർഹം വിലമതിക്കുന്ന വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. റാസൽഖൈമയിലെ ഗോഡൗണിൽ നിന്ന് വ്യാജ ലിപ്സ്റ്റിക്കുകൾ, ഷാംപൂകൾ, മറ്റ് വസ്തുക്കൾ ഉൾപ്പെടെയാണ് മൂന്ന് സ്വദേശികളെ പൊലീസ് അറസ്റ്റ്...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മുൻ പൊലീസ് മേധാവിയുടെ നിലപാട് പുറത്തുവരുന്നു. റിപ്പോർട്ടിൽ കേസെടുക്കാനാകില്ലെന്ന് 2019-ൽ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇതോടെ പൊലീസിന്റെ നിലപാട് ചർച്ചയായിരിക്കുകയാണ്....