‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തറിൽ വയോജന സർവേ നടപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. ഒരുവർഷം നീളുന്ന സർവ്വേ 2024 നവംബര്‍ മൂന്നിന് ആരംഭിച്ച് 2025 ജനുവരി 31ന് അവസാനിക്കും. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർവ്വേയ്ക്ക്...
യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന 'അപകട രഹിത ദിനം' എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നീക്കം. പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ...
യുഎഇ നിവാസികൾക്ക് തൊഴിൽ പരാതികൾ അറിയിക്കാനും മൊഹ്രെ സേവനങ്ങൾക്കുമായി വീഡിയോ കോൾ സംവിധാനം ഒരുക്കി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (മൊഹ്രെ)മന്ത്രാലയം. മൊഹ്‌റെയുടെ സ്‌മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ 'തൽക്ഷണ വീഡിയോ കോൾ' ഓപ്ഷനിലൂടെയാണ്...
ഉപ്പ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. അമിതമായ ഉപ്പ് ഉപഭോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പൈയിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനായി ആളുകളെ പ്രേരിപ്പിക്കുകയാണ് കാമ്പൈൻ്റെ മുഖ്യലക്ഷ്യം.
ദിവസം...
ട്രാഫിക് പിഴത്തുക ആവശ്യപ്പെട്ട് വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വ്യാജസന്ദേശങ്ങൾ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത...
എമിറേറ്റൈസേഷൻ തൊഴിൽ നിയമങ്ങളിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരേ വൻ തുക പിഴചുമത്തിയതായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം. ജീവനക്കാരുടെ എണ്ണം കുറച്ചുകാണിക്കാനായി ഉടമയുടെ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴിലാളികളെ മാറ്റിയായിരുന്നു തട്ടിപ്പ്.
സ്വകാര്യമേഖലയിലെ ഒരു കമ്പനിയിൽ...