ഖത്തറിൽ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സർവ്വേ

Date:

Share post:

ഖത്തറിൽ വയോജന സർവേ നടപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. ഒരുവർഷം നീളുന്ന സർവ്വേ 2024 നവംബര്‍ മൂന്നിന് ആരംഭിച്ച് 2025 ജനുവരി 31ന് അവസാനിക്കും. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർവ്വേയ്ക്ക് തുടക്കമിടുന്നത്.

നാഷണല്‍ പ്ലാനിങ് കൗണ്‍സിലിൻ്റേയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ്റേയും സഹകരണത്തോടെയാണ് വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്. അറുപത് വയസും അതിന് മുകളിലും പ്രായമായ ആളുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സര്‍വേയില്‍ ശേഖരിക്കും. രക്തസമ്മർദ്ദം, ഭാരം, കേൾവി, ശ്വാസകോശത്തിൻ്റെ പ്രവർത്തനം തുടങ്ങിയ സമഗ്രമായ ആരോഗ്യ വിവരങ്ങൾ വിലയിരുത്തപ്പെടും.

സ്വദേശികളും വിദേശികളുമായ വ്യക്തികളെ നേരില്‍ കണ്ടും ഗൃഹസന്ദര്‍ശനം നടത്തി ചോദ്യാവലി പൂർത്തിയാക്കാൻ ആവശ്യപ്പെടും. ഇതിലൂടെ
പ്രായമായവരുടെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ഒരു ദേശീയ ഡാറ്റാബേസ് വികസിപ്പിക്കാനാണ് തീരുമാനം. ദേശീയ ആരോഗ്യ തന്ത്രം 2024-2030 നടപ്പിലാക്കുന്നതിനും ഖത്തർ ദേശീയ വിഷൻ 2030 മായി യോജിപ്പിക്കുന്നതിനും വയോജനസർവ്വേ പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...