‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുസൃതി കാട്ടാത്ത കുട്ടികളില്ല, കോട്ടയത്ത് രണ്ടു വയസ്സുകാരി കാട്ടിയ കുസൃതിയിൽ അങ്കലാപ്പിലായത് വീട്ടുകാരും നാട്ടുകാരുമാണ്. മുറിയിൽ കയറി കുട്ടി അബദ്ധത്തിൽ വാതിൽ പൂട്ടുകയായിരുന്നു. മുറിയിൽ കയറിയ കുഞ്ഞ് കിടന്നുറങ്ങിപ്പോയി. പിന്നാലെ കുഞ്ഞിനെ കാണാതെ...
അപ്രക്ഷിതമായി വീട്ടിൽ കയറിവന്ന അതിഥിയെ കണ്ട ഞെട്ടൽ കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ഷീലയ്ക്ക് ഇതുവരെ മാറിയിട്ടില്ല. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ആണ് ഷീലയെയും കുടുംബത്തെയും ഞെട്ടിച്ച...
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. പതിറ്റാണ്ടിനുശേഷം കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റമുട്ടുന്നുവെന്ന പ്രത്യേകതയാണ് ഉള്ളത്. എൽഡിഎഫ് നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു പോകുന്നതിൽ കേരള...
കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രവാസി വ്യവസായി നിരാഹാര സമരം നടത്തിയത്. 25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജാണ്...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ ആഹ്വാനവുമായി ഓർത്തഡോക്സ് സഭ. മനസാക്ഷി വോട്ട് രേഖപ്പെടുത്താനാണ് ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...
കോട്ടയം എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും...