‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്നു. ചിത്രത്തിന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. 'കെ.എച്ച് 234' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കമൽഹാസന്റെ പിറന്നാൾ ദിനമായ നവംബർ ഏഴിനായിരിക്കും...
ഉലകനായകൻ കമൽഹാസൻ അഭിനയിച്ച 'നായകൻ' എന്ന ചിത്രം 36-വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. മണിരത്നം സംവിധാനം ചെയ്ത നായകൻ 1987-ലാണ് പുറത്തിറങ്ങിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിച്ച സിനിമ നവംബർ മൂന്നിനാണ് റിലീസ് ചെയ്യുന്നത്. ശബ്ദവിന്യാസത്തിലും...
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസൻ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കും. കോയമ്പത്തൂരിൽ നിന്നും മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ...
ഡിഎംകെ എംപി കനിമൊഴിയെ ബസിൽ കയറ്റിയതിന്റെ പേരിൽ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവർക്ക് കാർ സമ്മാനിച്ച് കമൽഹാസൻ. തമിഴ്നാട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശർമ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമൽഹാസൻ...
നടൻ കമലഹാസനെതിരെ രൂക്ഷ വകമാർശനവുമായി ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷമായി ചിന്മയി നേരിടുന്ന വിലക്കിനെതിരെ കമൽഹാസൻ ഒരുവാക്കുപോലും മിണ്ടിയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് ചിന്മയി രംഗത്ത് വന്നത്. ഡൽഹി ജന്തർ...
കമൽ ഹസന്റെ ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന വിക്രം എന്ന ചിത്രം വിവാദത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണ് വിവാദത്തിന് തിരികൊളുത്തിയത്.
പത്തല പത്തല എന്ന ഗാനത്തിന്റെ...