‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് അന്തരിച്ച നെടുമുടി വേണു. ഇപ്പോൾ നെടുമുടി വേണുവിനെക്കുറിച്ചോർത്ത് വികാരാധീനനായിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. നാളെ റിലീസിനൊരുങ്ങുന്ന 'ഇന്ത്യൻ 2' ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ്...
പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽ ഹാസൻ. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഐക്യം തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും കാരണമാകുമെന്ന്...
മലയാള സിനിമ മാത്രമല്ല, മറ്റ് സിനിമാ ഇൻഡസ്ട്രികളും ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഫെബ്രുവരി 22 ന് റിലീസ് ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. തിയറ്ററുകളിൽ കയ്യടികളും കരച്ചിലും രോമാഞ്ചവും സൃഷ്ടിച്ച ചിത്രത്തിന്റെ...
സംവിധായകൻ അൽഫോൻസ് പുത്രന് ആശംസകളുമായി കമൽഹാസൻ. കമൽഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് അൽഫോൻസ് പുത്രൻ ഒരു പാട്ട് തയാറാക്കിയിരുന്നു. ആ പാട്ട് കേട്ടതിനു ശേഷം തന്റെ നന്ദി ഒരു വോയ്സ് നോട്ട് ആയി താരം...
കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം KH-234 ഇൽ ദുൽഖർ സൽമാനും. : 'ഒ കെ കൺമണി'യ്ക്ക് ശേഷം മണിരത്നം ചിത്രത്തിൽ ദുൽഖർ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 1987ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘നായകനു’...
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ 'ഇന്ത്യൻ 2'. 1996 ഇൽ കമൽഹാസൻ തന്നെ നായകനായെത്തിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഇൻഡ്രോ ഗ്ലിമ്പ്സ്...