‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗ്ലോബൽ എൻട്രി പ്രോഗ്രാമിൻ്റെ ഭാഗമായുള്ള കരാറിൽ ഒപ്പുവച്ച് യു.എ.ഇയും യു.എസും. എമിറാത്തികൾക്ക് അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കാനുള്ള നീക്കത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിലാണ് കരാർ ഒപ്പിട്ടത്...
വിസാത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെൻ്റ് തുടങ്ങിയ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ യുഎഇയിലെ പ്രവാസികൾക്ക് ബോധവത്കരണവുമായി ഗ്ലോബൽ പ്രവാസി യൂണിയൻ. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടന എന്നനിലയിലാണ് ബോധവത്കരണം ആരംഭിച്ചത്.
തൊഴിൽ തേടി യുഎഇയിലെത്തുന്ന...
യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...
യുഎഇയിൽ ശൈത്യകാലത്തെ ഊർജ്ജസ്വലമാക്കുന്ന പ്രധാന വേദികളിൽ ഒന്നാണ് ഗ്ലോബൽ വില്ലേജ്. ലോകമെങ്ങുനിന്നും എത്തുന്ന സന്ദർശകൾക്ക് കാഴ്ചാനുഭവങ്ങൾ ഒരുക്കിയും ആനന്ദനിമിഷങ്ങൾ സമ്മാനിച്ചും നിലനിൽക്കുന്ന വിനോദസഞ്ചാരകേന്ദ്രം. പതിവ് തെറ്റിക്കാതെ ഇക്കുറിയും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വെത്യസ്തമാക്കുകയാണ്...
ലോകം നേരിടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വെല്ലുവിളി മറികടക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ യുഎഇ സഹമന്ത്രി നൂറ അൽ കാബിയാണ്...
സുസ്ഥിര ഭാവി ലക്ഷ്യമിട്ടാണ് ദുബായ് പൊതുഗതാഗത രംഗം പ്രവർത്തിക്കുന്നതെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മേധാവി മത്തർ അൽ തായർ. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നാലു ദിവസത്തെ പൊതുഗതാഗത ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട്...