‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലുണ്ടായ റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴഈടാക്കില്ലെന്ന് അധികൃതർ. ഏപ്രിൽ 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ...
യുഎഇയിൽ വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ കനത്ത പിഴ ചുമത്തും. നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം മുതൽ നാല് ലക്ഷം ദിർഹം...
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പലിശയില്ലാതെ ഗഡുക്കളായി അടക്കാനുള്ള സംവിധാനവുമായി അബുദാബി പൊലീസ്. സ്മാർട്ട് സേവനമാണ് ഇതിനായി അബുദാബി പൊലീസ് ഒരുക്കിയിരിക്കുന്നത്. ആധുനിക പൊലീസിന് സ്മാർട്ട് സേവനങ്ങൾ എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി. ട്രാഫിക്...
ഏപ്രിൽ ഒന്നിന് ശേഷമുള്ള ഗതാഗത പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 35 ശതമാനം ഇളവെന്ന്...
മൂന്ന് വർഷത്തിനിടെ ട്രാഫിക് നിമയലംഘനങ്ങളിലൊ പിഴ നടപടികളിലൊ ഉൾപ്പെടാത്ത മുപ്പത് ഡ്രൈവർമാരെ ആദരിച്ച് അബുദാബി പൊലീസ്. എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചതിനാണ് അപ്രതീക്ഷിത സമ്മാനം. ഒരു പാർക്കിംഗ് പിഴപോലും ലഭിക്കാത്ത ഡ്രൈവർമാരെയാണ് ...