‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: festival

spot_imgspot_img

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സന്ദർശകർക്ക് പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പങ്കെടുക്കാൻ അവസരം. നവംബർ 6 മുതൽ 17 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ പുസ്തക പ്രദർശനത്തിന് പുറമേ 500ൽ...

ഷാർജ പുസ്തകോത്സം നവംബർ 6 മുതൽ 17 വരെ

ഷാർജ പുസ്തകോത്സവത്തിൻ്റെ 43ആം പതിപ്പ് നവംബർ 6 മുതൽ 17വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. 'ഇത് ഒരു പുസ്തകത്തിൽ തുടങ്ങുന്നു' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള നടക്കുക.112 രാജ്യങ്ങളിൽനിന്നായി അന്താരാഷ്ട്രതലത്തിലുള്ള...

വൺസ് അപോൺ എ ഹീറോ; കുട്ടികളുടെ വായനോത്സവത്തിൽ ആനിമേറ്റർമാരുടെ സംഗമവും

പതിനഞ്ചാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഒരുദിവസംമാത്രം ബാക്കി. ബുധനാഴ്ച ആരംഭിക്കുന്ന മേള വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള മെയ് 12 വരെ...

ഖോർഫക്കാൻ ഫെസ്റ്റിവൽ ജനുവരി 20 മുതൽ

ഒമ്പതാമത് ഖോർഫക്കാൻ ഫെസ്റ്റിവലിന് ജനുവരി 20-ന് ആരംഭം കുറിക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ  സാംസ്കാരിക വകുപ്പാണ് മേള...

മണൽപ്പരപ്പിൽ കുതിച്ചുപായുന്ന സാഹസികത

മരുഭൂമിയിലെ മൺകൂനകൾക്കും മണൽക്കുന്നുകൾക്കും മീതേ അതിവേഗതിയിൽ ഒരു കുതിപ്പ്.. സ്വദേശികൾക്കും സന്ദർശകർക്കും ആവേശം പകർന്ന് കരുത്തും ധൈര്യവും കോർത്തിണക്കിയ കാഴ്ചകൾ.. വെയിൽ ചൂടേറിയ മാനത്തേക്ക് മണൽപ്പൊടികളെ പാറിപ്പറപ്പിച്ച് സാഹിസികർ കുതിച്ചുകയറുമ്പോൾ കണ്ടുനിക്കുന്നവർ കരഘോഷം...

ഡിസംബറിൽ ആഘോഷമില്ല, വിചിത്രമാണ് ജനുവരിയിലെ ക്രിസ്തുമസ്

ലോകം ക്രിസ്തുമസ് കാലത്തേക്ക് എത്തുമ്പോൾ ഒരിക്കൽ കൂടി ചർച്ചയാവുകയാണ് എത്യോപ്യ എന്ന ആഫ്രിക്കൻ രാജ്യം. വിചിത്രമായ ജീവിതരീതിയും പുരാതന കലണ്ടറും ഒക്കെയാണ് എത്യോപ്യയെ വെത്യസ്തമാക്കുന്നത്. ലോകരാജ്യങ്ങൾ 2023ൻ്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ എത്യോപ്യ...