ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം

Date:

Share post:

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സന്ദർശകർക്ക് പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പങ്കെടുക്കാൻ അവസരം. നവംബർ 6 മുതൽ 17 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ പുസ്തക പ്രദർശനത്തിന് പുറമേ 500ൽ അധികം സാംസ്കാരിക പ്രവർത്തനങ്ങൾ, ശിൽപശാലകൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവയാണ്
സംഘടിപ്പിച്ചിട്ടുള്ളത്.

ആഗോള സാഹിത്യത്തിലെ ഏറ്റവും പുതിയ ട്രെൻഡുകൾ പര്യവേക്ഷണം ചെയ്യാനുള്ള വേദിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ഗദ്യത്തിലും കവിതയിലും സമകാലികമായി ഉണ്ടാകുന്ന മാറ്റങ്ങൾ മേളയിൽ ശ്രദ്ധേയമാകും. 400 രചയിതാക്കളുടെ ഏറ്റവും പുതിയ കൃതികളിൽ മേളയിൽ പ്രകാശനം ചെയ്യും. എഴുത്തുകാർക്ക് വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവയ്ക്കാനും അവരുടെ സാഹിത്യ യാത്രകളിലെ വെല്ലുവിളികൾ പ്രതിഫലിപ്പിക്കാനും അവസരമുണ്ട്.

112 രാജ്യങ്ങളിൽ നിന്നുള്ള 2,522 പ്രസാധകരെയാണ് 43- ാമത് മേളയിലേക്ക് സ്വാഗതം ചെയ്യ്തിരിക്കുന്നത്. 63 രാജ്യങ്ങളിൽ നിന്നായി 250 അതിഥികൾ പ്രത്യേക പരിപാടികളിൽ പങ്കെടുക്കും. ‘ഇറ്റ് സ്റ്റാർട്ട്‌സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള നടക്കുക. മലയാളത്തിൽ നിന്നുളള പ്രമുഖ പ്രസാധകർ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...