‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക് എപ്പോഴുമുണ്ടാവും. ഇപ്പോഴിതാ പുതിയ വിഐപി...
ദുബായിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകാറാണ് പതിവ്. അത്തരത്തിൽ നിബന്ധനകൾ പാലിക്കാത്ത 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ദുബായ് റെഗുലേറ്ററി അതോറിറ്റി 50,000 ദിർഹം...
യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റായ 'ദുബാറ്റ്' ദുബായിൽ തുറന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന...
മല്ലന്മാരുടെ പോരാട്ടം സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ളവരാണോ നിങ്ങൾ. എങ്കിൽ എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുന്ന മാന്ത്രികജാലം നേരിട്ടുകാണാൻ അവസരമൊരുക്കുകയാണ് ദുബായ്. ഫെബ്രുവരി 24നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരത്തിന് ദുബായ് വേദിയാകുന്നത്.
രണ്ട്...
സ്വർണ്ണത്തോടുള്ള സ്ത്രീകളുടെ ഭ്രമം പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ല. എന്നാൽ പുരുഷന്മാർക്ക് സ്വർണ്ണം ഒരു നിക്ഷേപ മാർഗം കൂടിയാണ്. വിലയെത്ര വർധിച്ചാലും നാളേയ്ക്കുള്ള സമ്പാദ്യം എന്ന നിലയിലാണ് പലരും ഇന്ന് സ്വർണം വാങ്ങുന്നത്. അത്തരക്കാരുടെ...
സഞ്ചാരികളുടെ പറുദീസ, സഞ്ചാരികളുടെ സ്വപ്ന ലോകം, മരുഭൂമിയിൽ പണിതുയർത്തിയ ലോകാത്ഭുതം എന്നിങ്ങനെ എന്ത് വിശേഷണവും നൽകാം ദുബായ് നഗരത്തിന്. അതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നതും.
2023 ൽ ദുബായിലേക്ക് എത്തിയത് എത്ര സഞ്ചാരികൾ...