‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സഞ്ചാരികളുടെയും നിക്ഷേപകരുടെയും ഇഷ്ടനഗരമായി മാറുകയാണ് ദുബായ്. കഴിഞ്ഞവർഷം ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർചെയ്ത കമ്പനികളുടെ എണ്ണത്തിൽ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2023- ൽ മാത്രം 67,222 പുതിയ കമ്പനികളാണ് അംഗങ്ങളായത്. ചേംബറിന്റെ...
വികാരനിർഭരമായ മുഹൂർത്തങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. നീണ്ട 18 വർഷം ദുബായിലെ ജയിലഴിക്കുള്ളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ അഞ്ച് ഇന്ത്യക്കാരാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ഇവരെ...
പുണ്യ റമദാൻ ആഘോഷിക്കാൻ ഒരുങ്ങുകയാണ് യുഎഇ. പ്രാർത്ഥനയ്ക്കും ആത്മവിചിന്തനത്തിനും മതഭക്തിക്കുമായി സമർപ്പിക്കപ്പെട്ട ഒരു കാലഘട്ടമാണ് ഓരോ റമദാൻ മാസവും. ഇത്തവണ റമദാൻ മാസം മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കാനാണ് സാധ്യത. റമദാൻ മാസം...
ദുബായ് നഗരത്തെ മനോഹരമാക്കുന്ന കാഴ്ചകളിലൊന്നാണ് വാട്ടർകനാലിലെ വെള്ളച്ചാട്ടം. കൂടുതൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നവിധം വെള്ളച്ചാട്ടം നവീകരിച്ചിരിക്കുകയാണ് ദുബായ് ആർ.ടി.എ. രണ്ട് മാസം സമയമെടുത്താണ് ഈ കൃത്രിമ വെള്ളച്ചാട്ടം നവീകരിച്ചിരിക്കുന്നത്. രാജവീഥിയായ ഷെയ്ഖ് സായിദ്...
ദുബായ് എല്ലാവർക്കും ഒരു സ്വപ്ന നഗരമാണ്. മികച്ച ജീവിത നിലവാരം തന്നെയാണ് അതിനുള്ള പ്രധാന കാരണവും. ഇവിടെയെത്തിയാൽ സ്വന്തമായി ഒരു പ്രോപ്പർട്ടി വാങ്ങുക എന്നതും മിക്കവരുടെയും ആഗ്രഹമാണ്. എന്നാൽ നിലവിൽ ഇവിടെ സ്വന്തമായി...
പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ ഉണ്ടായിരുന്ന സെന്റർ ഇത്തവണയും അനുവദിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)...