‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗ്ലോബൽ വില്ലേജ് വിശുദ്ധ റമദാൻ മാസത്തിനായുള്ള പുതിയ പ്രവർത്തന സമയവും അടയ്ക്കുന്ന സമയവും പുറത്ത് വിട്ടു. ഇത് പ്രകാരം വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയുള്ള പതിവ് സമയത്തിന് വിപരീതമായി റമദാൻ...
ദുബായിലെ ഇന്നൊവേഷൻ വീക്കിൽ യു എ ഇ ഇന്നൊവേറ്റുകളുടെ സഹകരണത്തോടെ നടന്ന ദുബായ് യൂത്ത് ഫോറത്തിൻ്റെ ആദ്യ പതിപ്പ് യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദിയാണ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്രം,...
നിക്ഷേപകർക്ക് സന്തോഷ വാർത്ത. ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് ചുവടുവയ്ക്കുന്നു. മാർച്ച് 5 മുതൽ 12 വരെയാണ് ഇതുമായി ബന്ധപ്പെട്ട സബ്‌സ്‌ക്രിപ്‌ഷനുകൾ നല്കുന്നത്. 2024-ൽ ദുബായിൽ ഐപിഒ...
ഹോപ്പ് മേക്കർ – നന്മ വറ്റാത്തൊരു ലോകത്തിൽ പ്രത്യാശയുടെ പ്രകാശം പരത്തുക, പാവപ്പെട്ടവരുടെ കണ്ണുനീരൊപ്പുന്ന നിരാലംബർക്കു തുണയായി, സമൂഹത്തിനു തന്നെ മാതൃകയാകുന്ന അറബ് ലോകത്തെ പ്രതീക്ഷയുടെ പ്രത്യാശയുടെ നിർമാതാക്കൾ!!! അവരുടെ കഥകൾ ലോകം...
അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് അഞ്ച് പുതിയ മേൽപ്പാലങ്ങൾ നിർമിക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയുമെന്നാണ് പഠനം. 70 കോടി ദിർഹത്തിന്റെ...
മഴക്കാലമായാൽ റോഡിലും വീടിലുമെല്ലാം വെള്ളം ആധിപത്യം സൃഷ്ടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. കനത്ത മഴ മൂലം വെള്ളപ്പൊക്കമുണ്ടായാൽ ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ പറ്റില്ല. മഴ തോർന്നാൽ തകർന്ന വീടുകൾ വീണ്ടും പണിത് ഉയർത്തേണ്ട ആശങ്കയിലായിരിക്കും...