‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ റമദാൻ മാസത്തിൽ ജോലി സമയം കുറച്ചതിന് പിന്നാലെ ദുബായിൽ സ്വകാര്യ സ്കൂൾ പ്രവൃത്തി സമയവും കുറച്ചു. ദുബായിലെ സ്കൂൾ സമയം അഞ്ച് മണിക്കൂറിൽ കൂടരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെൻ്റ്...
ദുബായിൽ വർക്ക് - റെസിഡൻസി വിസ നടപടിക്രമങ്ങൾ ഇനി വെറും 5 ദിവസത്തിൽ പൂർത്തിയാക്കാം. ഇതിനായി വർക്ക് ബണ്ടിൽ എന്ന പുതിയ പ്ലാറ്റ്ഫോമാണ് നിലവിൽ വന്നിരിക്കുന്നത്. സാധാരണയായി 30 ദിവസം സമയമെടുക്കുന്ന നടപടിക്രമങ്ങളാണ്...
കായികരംഗത്ത് സാമൂഹിക സർഗ്ഗാത്മകതയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തവും നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ദുബായ് സംഘടിപ്പിക്കുന്ന ഗവൺമെൻ്റ് ഗെയിംസ് അഞ്ചാം പതിപ്പ് പുരോഗമിക്കുന്നു. സീസൺ അഞ്ചിൻ്റെ മൂന്നാം ദിനം കായികതാരിങ്ങൾക്ക് പിന്തുണയുമായി...
ലോകത്തിലെ ഏറ്റവും വലിയ പുസ്തകവിൽപന മേളയായ ബിഗ് ബാഡ് വുൾഫിന്റെ അഞ്ചാം പതിപ്പിന് ദുബായിൽ തുടക്കമായി. മാർച്ച് ഒന്നുമുതൽ മേളയ്ക്ക് തുടക്കമായി. മാർച്ച് 10 വരെ ദിവസവും രാവിലെ 10 മുതൽ അർദ്ധരാത്രി...
ഗൾഫ് മേഖലകളിൽ ഹ്രസ്വദൂര യാത്രകൾക്കായി നിരവധി പേർ ആശ്രയിക്കുന്ന മാർഗമാണ് ഇ-സ്കൂട്ടർ. എന്നാൽ അടുത്ത കാലത്തായി നിയമലംഘനത്തിന്റെ പേരിൽ ഇ-സ്കൂട്ടർ യാത്രക്കാർക്കെതിരെയുള്ള പരാതികൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിനൊരു പരിഹാരമാർഗവുമായി എത്തിയിരിക്കുകയാണ് ദുബായ് റോഡ്സ്...
യുഎഇയിൽ യാത്രാസൗകര്യത്തിനായി നിരവധി പേർ ആശ്രയിക്കുന്ന മാർഗമാണ് ഇ-സ്കൂട്ടർ. സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ദിനംപ്രതി നിരവധി ഇ-സ്കൂട്ടർ പെർമിറ്റുകളാണ് അധികൃതർ അനുവദിക്കുന്നത്. എന്നാൽ ഇപ്പോൾ ഇ-സ്കൂട്ടർ...