‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ശക്തമായ മഴയേത്തുടർന്നുണ്ടായ പ്രളയത്തിന്റെ കെടുതിയിൽ നിന്ന് യുഎഇ പൂർണമായും മുക്തമായിട്ടില്ല. ഇതിനിടെ ദുബായിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി ഇന്ത്യൻ എംബസി. ദുബായിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നാണ് എംബസി അധികൃതർ വ്യക്തമാക്കിയത്.
ദുബായ് ഇൻ്റർനാഷണൽ...
ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ദുബായിൽ നിലച്ചുപോയ പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുന്നു. ടാക്സികളും ബസ്സ് സർവ്വീസുകളും സാധാരണ നിലയിലേക്ക് പുനസ്ഥാപിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. അതേസമയം ചില റൂട്ടുകളിൽ പ്രതിബന്ധങ്ങൾ...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോർഡുകൾ കുറിയ്ക്കുന്നതിൽ എന്നും മുന്നിലാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡി.എക്‌സ്.ബി.) രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ.) കഴിഞ്ഞവർഷത്തെ റാങ്കിങ്ങിലാണ് ഡി.എക്‌സ്ബി....
യുഎഇയിലെ അതിശക്തമായ മഴ തുടരുകയാണ്. ഇതിനിടെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. മഴയേത്തുടർന്ന് ദുബായിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാലാണ് ഇരു റൂട്ടുകളിലേയ്ക്കുമുള്ള സർവീസ് നിർത്തിയത്.
രണ്ട് ദിവസങ്ങളായി പെയ്യുന്ന...
അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് ദുബായ് മെട്രോയുടെ ഇന്നത്തെ പ്രവർത്തന സമയം നീട്ടി. പുലർച്ചെ 3 മണി വരെ (ബുധനാഴ്ച) മെട്രോയുടെ പ്രവർത്തനം നീട്ടുമെന്നാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചത്.
രാജ്യത്ത്...
ദുബായിലും മഴ പെയ്തു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വിദൂര പഠനം നടത്താൻ എമിറേറ്റ്‌സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഉത്തരവിട്ടു. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന്...