‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Dubai

spot_imgspot_img

ദുബായിലെ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ആർടിഎ വിപുലീകരിക്കുന്നു

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ബസ് ഓൺ ഡിമാൻഡ് പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ബിസിനസ് ബേ മെട്രോ സ്റ്റേഷനിലേക്ക്...

‘തിരക്ക് കൂട്ടല്ലേ, തീരില്ല…’ ഗ്ലോബൽ വില്ലേജ് സീസൺ 28 മെയ് 5 വരെ നീട്ടി 

സന്ദർശകരുടെ കുത്തൊഴുക്കിൽ ശ്വാസം മുട്ടി ദുബായിലെ ഗ്ലോബൽ വില്ലേജ്. ഗ്ലോബൽ വില്ലേജ് സീസൺ 28 ഏപ്രിൽ 28 ന് അവസാനിക്കുമെന്ന് അറിഞ്ഞതോടെയാണ് അസാധാരണമായ തിരക്ക് അനുഭവപ്പെട്ടത്. ഇതോടെ ഗ്ലോബൽ വില്ലേജ് സീസൺ 28...

മലയാളി ക്രിക്കറ്റ് താരം സി.പി റിസ്വാൻ്റെ നേതൃത്വത്തിൽ ദുബായിൽ പരിശീലന അക്കാദമി

യുഎഇയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി ഓൾറൗണ്ടർ സി.പി റിസ്വാൻ്റെ നേതൃത്വത്തിൽ ദുബായിൽ ക്രിക്കറ്റ് പരിശീലന അക്കാദമി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടോയാണ് അക്കാദമിയുടെ പ്രവർത്തനം. മികച്ച പരിശീലനത്തിനൊപ്പം മികവുതെളിയിക്കുന്നവർക്ക് അക്കാദമിയുടെ നേതൃത്വത്തിൽ...

ദുബായ് ഇന്റർസിറ്റി ബസ് സർവീസുകൾ സാധാരണ നിലയിൽ

യു.എ.ഇയിലെ മഴക്കെടുതി ബാധിച്ച മേഖലകൾ പൂർണമായും സാധാരണനിലയിലേക്ക് മടങ്ങി. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളിലെയും വെള്ളക്കെട്ടുകൾ ബഹുഭൂരിപക്ഷവും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. മഴ മൂലം തടസ്സപ്പെട്ട ദുബായ് ഇന്റർസിറ്റി ബസ്...

കുട്ടികൾക്ക് സൗജന്യ പ്രവേശനം, സീസൺ 28 ന്റെ അവസാനം വരെ ഗ്ലോബൽ വില്ലേജ് ഫ്രീയായി സന്ദർശിക്കാം 

വിസ്മയങ്ങൾ നിറഞ്ഞതാണ് ദുബായിലെ ഗ്ലോബൽ വില്ലേജ്. സന്ദർശകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ സമ്മാനിക്കുന്ന അത്ഭുത ഇടം. കുട്ടികൾക്ക് ഒരു സന്തോഷ വർത്തയുമായി എത്തിയിരിക്കുകയാണ് ദുബായിലെ ഗ്ലോബൽ വില്ലേജ്. 12 വയസ്സിന് താഴെയുള്ള...

അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന E11 റോഡ് ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തു

അബുദാബിയെയും ദുബായിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ ​ഗതാ​ഗത നിയന്ത്രണം അവസാനിച്ചു. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് (E11) റോഡിലെ നിയന്ത്രണം അവസാനിച്ചതായും റോഡ് ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ...