‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നഗര സൗന്ദര്യവത്ക്കരണത്തിൽ അതീവ ശ്രദ്ധകേന്ദ്രീകരിക്കുന്ന ദുബായ് ഒരു മഴ വന്നുപോയപ്പോഴേക്കും സർവ്വ സജ്ജീകരണവുമായി നിരത്തിലിറങ്ങി. ഏപ്രിൽ 16 ന് രാജ്യത്ത് പെയ്ത കനത്ത മഴയിൽ നിന്ന് ദുബായ് നഗരത്തെ വൃത്തിയാക്കാൻ മുതിർന്ന പൗരന്മാർ...
ദുബായ് ഗ്ലോബൽ വില്ലേജ് അസ്വദിക്കാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. കണ്ണഞ്ചിപ്പിക്കും ചാരുതയിൽ സന്ദർശകർക്ക് പുതിയ അനുഭവം പകരുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം നീട്ടി. ഇന്ന് മുതലാണ് ഗ്ലോബൽ വില്ലേജ് കൂടുതൽ സമയം...
യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 16 ന് രാജ്യത്ത് പെയ്ത മഴയെക്കാൾ ഈ മഴയുടെ തീവ്രത കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മുൻകരുതലുകൾ എടുക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബായിലെ ഇൻ്റർസിറ്റി...
യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് എമിറേറ്റിലെ എല്ലാ ബീച്ചുകളും പൊതു പാർക്കുകളും മാർക്കറ്റുകളും അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് ഒന്നിലധികം എമിറേറ്റുകളിൽ ഓൺലൈൻ പഠനമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാർക്കായി വർക്ക് ഫ്രം...
ദുബായിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് സർക്കാർ ജീവനക്കാർക്ക് ഓൺലൈൻ ജോലി പ്രഖ്യാപിച്ചു. മെയ് 2, 3 തിയതികളിലാണ് ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചത്.
അതേസമയം, നാളെ (മെയ് 2) യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്...
മെയ് 2, 3 ദിവസങ്ങളിൽ പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ദുബായ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ (മെയ് 2, 3) സർക്കാർ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു.
ദുബായിലെ ക്രൈസിസ്...