‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുട്ടികൾക്ക് ഇമാം പരിശീലനം നൽകാൻ ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമിട്ട് ദുബായ്. പുണ്യ റമദാൻ മാസത്തിൽ ദുബായ് കിരീടാവകാശിയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. പുതുതലമുറക്ക് ഇസ്ലാമിക സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകി...
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു മൊബൈൽ ഫോണിന്റെ പുറം ഭാഗമായിരുന്നു അത്. സ്റ്റോറി കണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇറങ്ങിയവർ നേരെ പോയത്...
തിരക്ക് കൂടണ്ട, ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 28 മെയ് 5ന് അവസാനിക്കില്ല. സീസൺ 28 മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുന്നതായി ദുബായിലെ ഗ്ലോബൽ വില്ലേജ് ശനിയാഴ്ച അറിയിച്ചു.
സന്ദർശകരുടെ കുത്തൊഴുക്ക് കാരണം സീസൺ...
പുരാവസ്തുക്കൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ കടൽ വ്യാളിയുടെ തലയോട്ടി സ്വന്തമാക്കാൻ നിങ്ങൾക്കും അവസരമുണ്ട്. ദുബായിലെ ആർട്ട് ഗാലറിയിലാണ് പുരാതന കടൽ വ്യാളിയുടെ തലയോട്ടി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
നാസിമ ടവറിൽ സ്ഥിതി ചെയ്യുന്ന ആർട്ടിഫാക്റ്റം ഗാലറിയിലാണ്...
ഡൽഹി-ദുബായ് റൂട്ടിൽ ആദ്യ എയർബസ് സർവീസിന് എയർ ഇന്ത്യ തുടക്കം കുറിച്ചു. ഇന്ത്യയുടെ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യ പുതിയ എയർബസ് A 350-900 വിമാനവുമായാണ് ഡൽഹി-ദുബായ് റൂട്ടിൽ സർവീസ് ആരംഭിച്ചത്. ഇതോടെ...
ലോകത്തിലെ ഏറ്റവും വലിയ മാൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നിങ്ങനെ അതിശയങ്ങളുടെ നഗരമാണ് ദുബായ്. എന്നാൽ ഏറെ വെത്യസ്തവും ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുന്ന ദുബായിലെ മറ്റൊരത്ഭുതമാണ് ഡീപ് ഡൈവ് ദുബായ്....