‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിശ്രമ സമയങ്ങൾ ആനന്ദകരമാക്കാൻ ഇനി കൂടുതൽ അവസരം. ദുബായിൽ ഈ വർഷം പുതിയതായി 30ലധികം പാർക്കുകൾ കൂടി നിർമ്മിക്കും. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൻ്റെ (എടിഎം) ആദ്യ...
ദുബായ് സഫാരി പാർക്ക് ഇത്തവണ വേനൽക്കാലത്ത് തുറന്ന് പ്രവർത്തിക്കും. ആദ്യമായാണ് വേനൽക്കാലത്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇതിനായി പ്രത്യേക സമ്മർ പാസ് ടിക്കറ്റും ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടന...
ദുബായിലെ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ നഗരസഭ. പാർക്കുകളെ മികവുറ്റ കേന്ദ്രങ്ങളാക്കി മാറ്റുകയും എമിറേറ്റിൻ്റെ ഖ്യാതി ഉയർത്തുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് നീക്കം. പദ്ധതി ടൂറിസം ഉണർവ്വിനും കാരണമാകും.
തിങ്കൾ മുതൽ...
പ്രവാസികളുടെ ജീവിതം പലപ്പോഴും ഇങ്ങനെയാണ്. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അന്യനാട്ടിൽ ജോലി ചെയ്യുന്നവർ. സ്വന്തം നാട്ടിലേക്ക് വർഷങ്ങൾ കൂടുമ്പോൾ മാത്രം അവധിയ്‌ക്കെത്തുന്ന അതിഥികൾ ആണവർ. പലപ്പോഴും ജീവിതം കെട്ടിപ്പടുത്ത അന്യ നാട്ടിൽ തന്നെ...
കസ്റ്റമർ ഹാപ്പിനെസ്സ് കേന്ദ്രങ്ങളുടെ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുടക്കം കുറിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 2025 ആവുമ്പോഴേക്കും എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും സ്മാർട്ടും...
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാ പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) നാളെ ദുബായിൽ തുടക്കം. മെയ് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന മേള വേൾഡ് ട്രേഡ് സെൻ്ററിലാണ് നടത്തപ്പെടുന്നത്. 165 രാജ്യങ്ങളിൽ...